BREAKING NEWS
dateSAT 23 NOV, 2024, 5:16 PM IST
dateSAT 23 NOV, 2024, 5:16 PM IST
back
HomePolitics
Politics
SREELAKSHMI
Sat Nov 23, 2024 09:31 AM IST
ഝാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം
NewsImage

റാഞ്ചി: ഝാർഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ കടുത്തമത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതാണ് ആദ്യഫലസൂചനകൾ. 75 മണ്ഡലങ്ങളിലെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൻഡിഎ 38 മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി 37 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.ഇന്ത്യ സഖ്യത്തിൽ ജെ.എം.എം. 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ.ജെ.ഡി. ആറ് സീറ്റുകളിലും സി.പി.ഐ.എം.എൽ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി. 68 സീറ്റിലും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ പത്ത് സീറ്റിലും ജനതാദൾ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE