കൊല്ലം: മകനെ അവസാനമായി ഒരുനോക്ക് കാണാൻ മിഥുന്റെ അമ്മ സുജ വീട്ടിലെത്തി. സുജയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങുകയാണ് ബന്ധുക്കൾ. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് നെടുമ്പാശേരിയിൽ നിന്ന് തിരിച്ച സുജ കൊല്ലത്തെ വീട്ടിലെത്തിയത്.
വിദേശത്ത് നിന്നും രാവിലെ ഒമ്പത് മണിയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു. സുജയെ കൂട്ടാനായി ഇളയ മകൻ സുജിനും ഭർത്താവ് മനുവും വിമാനത്താവളത്തിലെത്തിയിരുന്നു.കുടുംബത്തിന്റെ കഷ്‌ടപ്പാടുകൾ തീർക്കാനും മക്കളെ നല്ലരീതിയിൽ വളർത്താനുമായാണ് കുവൈത്തിൽ ഹോം നഴ്‌സായി സുജ ജോലിക്കുപോയത്.