കൊല്ലം: സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിനിടെ മിഥുന്റെ അച്ഛമ്മ മണിയമ്മയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ചെറുമകന്റെ വിയോഗത്തിൽ തകർന്ന അവസ്ഥയിലായിരുന്നു മണിയമ്മ.
കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കൾ നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഇവർ തയ്യാറായിരുന്നില്ല. ഇന്ന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അവരെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്ന് വൈകിട്ടാണ് മിഥുന്റെ സംസ്‌കാരം.