BREAKING NEWS
dateSAT 23 NOV, 2024, 8:17 PM IST
dateSAT 23 NOV, 2024, 8:17 PM IST
back
Homepolitics
politics
SREELAKSHMI
Sat Nov 23, 2024 02:54 PM IST
പാലക്കാട്ടെ യുഡിഎഫ് വർ​ഗീയ ശക്തികളെ ഒപ്പം നിർത്തി ;ചേലക്കരയിലെ വിജയം മൂന്നാം സർക്കാരിന്റെ മുന്നോടിയായെന്നും എം വി ​ഗോവിന്ദൻ
NewsImage

ചേലക്കര : ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരായ വിധിയെഴുത്താകുമോ എന്നു ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും‌ മൂന്നാം ടേമിലേക്ക് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. 

ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റേത് ഉജ്വലമായ വിജയമാണ്. 2016ൽ യു ആർ പ്രദീപ് നേടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ ജയിക്കാനായിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരിപക്ഷവും ലഭിച്ചു. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർ​ഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് വിജയം. കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായക ചുമതല നിർവഹിക്കാമെന്നു തന്നെയാണ് ചേലക്കര തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് യുഡിഎഫ് ജയിച്ചത് എല്ലാ വർ​ഗീയ ശക്തികളെയും ചേർത്തുകൊണ്ടാണ് ഒരു മഴവിൽ സഖ്യം പോലെ പ്രവർത്തിച്ചാണ്. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ച ഏറ്റവും വലിയ വിഭാ​ഗം ജമാഅത്തെ ഇലസ്ലാമിയും എസ്ഡിപിഐയുമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുൻപ് തന്നെ പാലക്കാട് ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോൺ​ഗ്രസിന്റെ വിജയത്തിൽ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമുള്ള പങ്ക് അവർ തന്നെ പ്രകടനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു. വയനാട്ടിലെ യുഡിഎഫ് വിജയം പ്രതീക്ഷിച്ചതാണെന്നും മൂന്ന് മണ്ഡലത്തിലും ബിജെപിയുടെ പരാജയം ആഹ്ലാദം ഉണ്ടാക്കുന്നതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE