BREAKING NEWS
dateSAT 23 NOV, 2024, 6:48 PM IST
dateSAT 23 NOV, 2024, 6:48 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 22, 2024 02:53 PM IST
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്;അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ നിർദ്ദേശം
NewsImage

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസത് ഹാജരാക്കിയില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE