BREAKING NEWS
dateSAT 23 NOV, 2024, 3:02 PM IST
dateSAT 23 NOV, 2024, 3:02 PM IST
back
Homesports
sports
SREELAKSHMI
Sat Nov 16, 2024 03:25 PM IST
ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി ;ഏതൊക്കെയെന്ന് അറിയാം
NewsImage

ബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്ലി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും 19-ന് ആരംഭിക്കുന്നുണ്ട്.

ബയപ്പനഹള്ളി ടെര്‍മിനല്‍-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.45-ന് ബയപ്പനഹള്ളിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി-ബയപ്പനഹള്ളി സ്‌പെഷ്യല്‍ (06083, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളില്‍ വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബയപ്പനഹള്ളിയിലെത്തും.

സ്റ്റോപ്പുകള്‍: കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം.

ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷ്യല്‍ (07371, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളില്‍ വൈകീട്ട് 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും.

കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യല്‍ (07372, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 ദിവസങ്ങളില്‍ വൈകീട്ട് മൂന്നിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.

സ്റ്റോപ്പുകള്‍: ഹാവേരി, റാണെബെന്നൂര്‍, ഹരിഹര്‍, ദാവണഗരെ, ബിരൂര്‍, അര്‍സിക്കരെ, തുമകുരു, ചിക്കബാനവാര, ബയപ്പനഹള്ളി ടെര്‍മിനല്‍, കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍.

തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിന്‍: (നമ്പര്‍, റൂട്ട്, ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങള്‍, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം ക്രമത്തില്‍) 07131 കാച്ചിഗുഡ-കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായര്‍) വൈകീട്ട് 6.30 (തിങ്കള്‍). 07132 കോട്ടയം-കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കള്‍) പുലര്‍ച്ചെ 1.00 (ബുധന്‍) 07133 കാച്ചിഗുഡ-കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകീട്ട് 6.50 (വെള്ളി)..

07134 കോട്ടയം-കാച്ചിഗുഡ: 15, 22, 29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)...

07135 ഹൈദരാബാദ്-കോട്ടയം: 19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകീട്ട് 4.10 (ബുധന്‍)...

07136 കോട്ടയം ഹൈദരബാദ്: 20, 27. വൈകീട്ട് 6.10 (ബുധന്‍) രാത്രി 11.45 (വ്യാഴം)...

07137 ഹൈദരാബാദ്-കോട്ടയം: 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകീട്ട് 6.45 (ശനി).

07138 കോട്ടയം-സെക്കന്തരാബാദ്: 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിന് 12.50 (തിങ്കള്‍)... 07139 നന്ദേഡ്-കൊല്ലം: 16. രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായര്‍)...

07140 കൊല്ലം-സെക്കന്തരാബാദ്: 18. പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 12.00 (ചൊവ്വ)...

07141 മൗലാലി (ഹൈദരാബാദ്)-കൊല്ലം: 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായര്‍). 07142 കൊല്ലം-മൗലാലി: 25, ഡിസംബര്‍ രണ്ട് പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 1.00 (ചൊവ്വ).

ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക്: പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 തീയതികളില്‍ രാത്രി 11.20-ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരിച്ച് 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ വൈകീട്ട് 4.30-ന് കൊല്ലത്തുനിന്ന് പുറപ്പെടും. നവംബര്‍ 23, 30 ഡിസംബര്‍ ഏഴ്, 14, 21, 28 ജനുവരി നാല്, 11, 18 തീയതികളില്‍ ചെന്നൈയില്‍നിന്ന് രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29, ജനുവരി അഞ്ച്, 12, 19 തീയതികളില്‍ കൊല്ലത്തുനിന്ന് വൈകീട്ട് 5.50-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും. നവംബര്‍ 25, ഡിസംബര്‍ രണ്ട്, ഒന്‍പത്, 16, 23, 30, ജനുവരി ആറ്, 13 തീയതികളില്‍ ചെന്നൈയില്‍നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31 ജനുവരി ഏഴ്, 14 തീയതികളില്‍ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും. എ.സി.ഗരീബ്രഥ് നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച്, 12, 19, 26 ജനുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE