കണ്ണൂർ : തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് (22) മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
തളിപ്പറമ്പ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറപ്പി വിദ്യാർഥിയാണ് ആൻമരിയ. ചിറവക്കിലുള്ള കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.