മഴയിൽ വീട് തകർന്ന് ഒരാൾക്ക് പരിക്ക്

മഴയിൽ വീട് തകർന്ന് ഒരാൾക്ക് പരിക്ക്

വേളം : കാക്കുനിയിൽ ശക്തമായമഴയിൽ വീട് തകർന്ന് ഒരാൾക്ക് പരിക്ക്. മാങ്ങാട്കുന്ന് പുള്ളുവനാണ്ടി മാതയുടെ വീടാണ് ബുധനാഴ്ച വൈകീട്ടുണ്ടായ മഴയിൽ തകർന്നത്.

അടുക്കളയിൽ ഭക്ഷണം കഴിക്കുകയായിരുന്ന മകൻ രാജീവനാണ് പരിക്കേറ്റത്. ശബ്ദംകേട്ട് മാതയുടെ ഭിന്നശേഷിക്കാരിയായ മകളെ പെട്ടെന്ന് മാറ്റുകയായിരുന്നു.