കെഎസ്‌യു എ ഇ ഒ ഓഫിസ് ധർണ നടത്തി

കെഎസ്‌യു എ ഇ ഒ ഓഫിസ് ധർണ നടത്തി

വടകര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു വടകര നിയോജകമണ്ഡലം കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. ദേവികയോടും കുടുംബത്തോടും സർക്കാർ നീതി പുലർത്തുക, ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിയ്ക്കുക, കെ.ടി.യു വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങളും,ആശങ്കകളും പരിഹരിക്കുക, കോളേജിയേറ്റിനുള്ള പി.ജി വെയ്റ്റേജ് ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വി പി ദുൽഖിഫിൽ ധർണ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് അഖിൽ നന്ദനത്ത് അധ്യക്ഷത വഹിച്ചു. വിഷ്ണു പി,  രാഹുൽ ആർ കെ, ബിതുൽ ബാലൻ, ആഷിഫ്, ബിജീഷ്, അതുൽ ബാബു, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.