കനോലി റോഡ് പാലം ഉദ്ഘാടനം ചെയ്തു

കനോലി റോഡ് പാലം ഉദ്ഘാടനം ചെയ്തു
തുരുത്തി കനോലി റോഡ് പാലം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വടകര : നഗരസഭയിലെ തുരുത്തി, അങ്ങാടിത്താഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനോലി റോഡ് പാലം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.

പാലം യാഥാർഥ്യമായതോടെ നൂറോളം കുടുംബങ്ങൾക്ക് ഗതാഗതസൗകര്യമാകും. ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. ഇന്ദിര റിപ്പോർട്ട് അവതരിപ്പിച്ചു. പി. ഗിരീശൻ, എം.പി. അഹമ്മദ്, സി.എച്ച്. നാണു, കെ. സജീവൻ, എം. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ, കെ. പത്മനാഭൻ, അസീസ്, ബാലൻ പുളികണ്ടി, കെ.പി. സമീറ എന്നിവർ സംസാരിച്ചു.