ദേശീയ പാതയിൽ കെ.എസ്ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് 

ദേശീയ പാതയിൽ കെ.എസ്ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് 

വടകര: ദേശീയ പാതയിൽ കെ.എസ്ആർ. ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച്  നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെ അരവിന്ദഘോഷ് റോഡിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് ‌പോകുകയായിരുന്നു കണ്ടയ്നെർ ലോറിയുടെ പിന്നിൽ വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ  ബസ്സിന്റെ മുൻഭാഗം ചില്ലുകൾ തകർന്നു. ചില്ലുകൾ കൊണ്ടും ഇടിയുടെ ആഘാതം കൊണ്ടുമാണ് ബസ് യാത്രക്കാരായ നാലുപേർക്ക് മുഖത്തും തലക്കുമായി പരിക്കേറ്റത്. കൊയിലാണ്ടി സ്വദേശികളായ സുലേഖ(38 ), നസീറ (40 ), തലശേരി സ്വദേശിയായ അനഘ (20 ), കോഴിക്കോട് സ്വദേശി ശ്രീലത (64 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയെ മറികടക്കാനുള്ള ധൃതിയാണ് അപകടകാരണമെന്ന് യാത്രക്കാരെ കുറ്റപ്പെടുത്തി.