തെരുവില്‍ കഴിഞ്ഞ വയോധികന് സാന്ത്വനവുമായി വടകര ജനമൈത്രി പോലീസ്

പരിചരിക്കാനാരുമില്ലാത്ത വയോധികന് സാന്ത്വനവുമായി വടകര ജനമൈത്രി പോലീസ്. തെരുവില്‍ കഴിഞ്ഞ മണിയൂര്‍  കിഴക്കയില്‍ മീത്തല്‍ കൃഷ്ണന്‍ എന്ന 70 കാരനാണ് പോലീസ് തുണയായത്.
കൊറോണയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ സമയത്ത്  തെരുവില്‍ നിന്ന് ക്യാമ്പിലേക്ക് മാറ്റിയിരുന്നെങ്കിലും ശാരീരിക അവശതയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു എത്തിക്കുകയുണ്ടായി. ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും പോകാന്‍ ഇടമില്ലാത്തതിനാല്‍ മൂന്നു മാസമായി ആശുപത്രിയില്‍ തന്നെയായിരുന്നു. ഈ വിവരം ആശുപത്രി അധികൃതര്‍ വടകര ജനമൈത്രി പോലീസിനെ അറിയിക്കുകയും ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പിന്നീട് ജനമൈത്രി പോലീസിന്റെ അഭ്യര്‍ഥനെയെ തുടര്‍ന്ന് എടച്ചേരി തണലില്‍ പുനരധിവസിപ്പിക്കുകയായിരുന്ന