ആന്ധ്രാപ്രദേശില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു പേർ മരിച്ചു 

ആന്ധ്രാപ്രദേശില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു പേർ മരിച്ചു 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതകച്ചോര്‍ച്ച. കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു. വിശാഖപട്ടണം പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്.  
തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. മരിച്ച രണ്ടുപേരും കമ്പനി ജീവനക്കാരാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും.