മൂന്ന് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്ന് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ കോവിഡ് പോസിറ്റീവാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് പാക് ടീമിലെ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച റാവല്‍പിണ്ടിയില്‍വെച്ചാണ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇവരില്‍ ആരും തന്നെ രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും പി.സി.ബി അറിയിച്ചു.

മൂവരോടും ഉടന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്ത പാക് താരങ്ങളായ ഷാഹിദ് അഫ്രീദിക്കും തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയ്ക്കും കോവിഡ് ബാധിച്ചിരുന്നു.