തൊട്ടിൽപ്പാലം പുഴയിലെ തുരുത്തുകൾ നീക്കി തുടങ്ങി

തൊട്ടിൽപ്പാലം പുഴയിലെ തുരുത്തുകൾ നീക്കി തുടങ്ങി
തൊട്ടിൽപ്പാലം പുഴയിൽ തുരുത്തായി രൂപപ്പെട്ട മൺക്കൂനകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിക്കുന്നു

തൊട്ടിൽപ്പാലം: പ്രളയത്തെയും ദുരിതങ്ങളെയും അതിജീവിക്കാനുള്ള ഒരുക്കത്തിലാണ് കാവിലുമ്പാറ പഞ്ചായത്തും നാട്ടുകാരും. കനത്തമഴയിൽ തൊട്ടിൽപ്പാലംപ്പുഴ കരകവിഞ്ഞൊഴുകി കുടുംബങ്ങൾ വീട് മാറി താമസിക്കേണ്ടിവരുന്നതും വെള്ളപ്പൊക്കഭീഷണിയിലാവുന്നതും പതിവാണ്.

മണ്ണും കല്ലും വന്നടിഞ്ഞ് തുരുത്തുകൾ രൂപപ്പെട്ട് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് ഇവർക്കെല്ലാം ദുരിതമാവുന്നത്. ഈ സാഹചര്യത്തിലാണ് കാവിലുമ്പാറ പഞ്ചായത്ത് മുൻകൈ എടുത്ത് തൊട്ടിൽപ്പാലം പുഴയിലെ തുരുത്തുകൾ നീക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രൻ, പി.പി. ശ്രീധരൻ, കെ.കെ. മോളി, സൂപ്പി മണക്കര, സെക്രട്ടറി രജുലാൽ, എ.ആർ. വിജയൻ എന്നിവർ പങ്കെടുത്തു. ഇതേ ഭീഷണി നേരിടുന്ന പൂക്കാട് ഭാഗത്ത്് നാട്ടുകാർ രംഗത്തിറങ്ങി വയൽത്തോടിെല മണ്ണ് നീക്കംചെയ്തു.