കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേര്‍ക്ക് ഭീകരാക്രമണം;രണ്ടുപേര്‍ കൊല്ലപ്പെട്ടു

കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേര്‍ക്ക് ഭീകരാക്രമണം;രണ്ടുപേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേര്‍ക്ക് ഭീകരാക്രമണം. രണ്ട് പേർ  കൊല്ലപ്പെട്ടു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രത്യാക്രമണത്തില്‍ നാലു ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഒരു സംഘം ഭീകരവാദികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പ്രധാന ഗേറ്റില്‍ ഗ്രനേഡ് എറിഞ്ഞ ശേഷം അകത്തു കടന്ന ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഗ്രനേഡ് ആക്രമണത്തിലാണ് രണ്ട് സാധാരണക്കാര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസ് ഉദ്യോഗസ്ഥനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ഭീകരവാദികളെ വധിച്ചതായും അവര്‍ ഒരു കൊറോള കാറിലാണ് എത്തിയതെന്നും കറാച്ചി പോലീസ് മേധാവി വ്യക്തമാക്കി. അതീവ സുരക്ഷ മേഖലയിലാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.