തൂത്തുക്കുടിയിൽ മുപ്പത്തൊന്നുകാരനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു

തൂത്തുക്കുടിയിൽ മുപ്പത്തൊന്നുകാരനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു

മിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ  പൊലീസ് സ്റ്റേഷനിൽ വച്ച് പീഡനമേറ്റ ഓട്ടോറിക്ഷക്കാരനായ യുവാവിന്റെ വൃക്ക തകരാറിലായെന്ന്  ആരോപണം. ഈ മാസം ആദ്യം നടന്ന സംഭവം ഇപ്പോൾ ഇയാളുടെ കുടുംബം പുറത്തറിയിച്ചത് തൂത്തുക്കുടി കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ്.

പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുകയൂതി എന്നാരോപിച്ചാണ് കായൽപട്ടണം സ്വദേശി ഹബീബ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. കണ്ടെയ്‌മെന്റ് സോണിൽ നിർത്തിയിട്ടിരുന്ന ഹബീബീന്റെ ഓട്ടോ എടുക്കാൻ പോയ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കമുണ്ടായത്.പിന്നീട് പൊലീസുകാർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. നാല് പൊലീസുകാർ മണിക്കൂറുകളോളം പീഡിപ്പിച്ചു. വിട്ടയച്ച ശേഷം ശരീര വേദനയുണ്ടായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് വൃക്ക തകരാറിലായ കാര്യമറിഞ്ഞത്. രണ്ട് തവണ ആഴ്ചയിൽ ഡയാലിസിസ് വേണം ഇയാൾക്ക്.

.