താജ് ഹോട്ടൽ തകർക്കുമെന്ന് ഭീഷണി; മേഖലയിലെ സുരക്ഷ വർധിപ്പിച്ചു.

താജ് ഹോട്ടൽ തകർക്കുമെന്ന് ഭീഷണി; മേഖലയിലെ സുരക്ഷ വർധിപ്പിച്ചു.

മുംബൈയിലെ താജ് ഹോട്ടലുകൾക്കുനേരെ ബോംബ് ഭീഷണി. മുംബൈയിലെ താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാൻഡ്സ് എൻഡ് എന്നീ ഹോട്ടലുകൾക്കാണ് ഭീഷണി ഫോൺ കോൾ ചൊവ്വാഴ്ച എത്തിയത്.   ഫോണ്‍ വിളിച്ചയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ സംഘത്തിലെ അംഗമാണെന്നാണ് വെളിപ്പെടുത്തിയത്.
ഇതേത്തുടർന്ന് മേഖലയിലെ സുരക്ഷ വർധിപ്പിച്ചു. പാക്കിസ്ഥാനിൽനിന്ന് അർധരാത്രി 12.30നാണ് ഫോൺ കോൾ വന്നതെന്ന് അധികൃതർ കണ്ടെത്തി. ഹോട്ടൽ തകർക്കുമെന്നായിരുന്നു ഭീഷണി. കൊവിഡ് 19 പശ്ചാത്തലത്തില്‍ നിലവില്‍ ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.