അച്ഛന്‍, മക്കള്‍, അച്ഛച്ഛന്‍.. മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച്‌ സുപ്രിയ

അച്ഛന്‍, മക്കള്‍, അച്ഛച്ഛന്‍.. മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച്‌ സുപ്രിയ

ലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ഇപ്പോള്‍ ഒരു നിര്‍മാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.

ഇക്കുറി സുപ്രിയ പങ്കുവച്ചിരിക്കുന്നത് മൂന്ന് തലമുറകളുടെ ചിത്രമാണ്. അച്ഛന്‍ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയില്‍ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയില്‍ മകള്‍ നക്ഷത്രയും. കുടുംബങ്ങള്‍ ഒന്നിച്ച്‌ ചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകള്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
അടുത്തിടെയായിരുന്നു സുകുമാരന്റെ 23ാം ചരമവാര്‍ഷികം. അന്ന് സുപ്രിയ അദ്ദേഹത്തെ കുറിച്ച്‌ എഴുതിയ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
"അച്ഛന്‍, കൂടെ ജീവിക്കുന്ന മനുഷ്യനില്‍ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവര്‍ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാന്‍ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരില്‍ കണ്ടറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങള്‍ എന്നും സ്നേഹത്തോടെ ഓര്‍ക്കും."