എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു 

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു 

തിരുവനന്തപുരം:  സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. എല്ലാ വിഷയങ്ങൾക്കും 41,906 പേർ എപ്ലസ് നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ട (99.71%). ഏറ്റവും കുറവ് വയനാട് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കുറവ് വയനാട് (95.04%). സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 
 

എസ്​.എസ്​.എൽ.സി​ പരീക്ഷഫലം അറിയാൻ

https://results.kite.kerala.gov.in/

http://keralaresults.nic.in/

https://sslcexam.kerala.gov.in/

http://keralapareekshabhavan.in/

http://www.prd.kerala.gov.in/

http://www.sietkerala.gov.in/