ഒമ്പത് കാർഡുടമകളുടെ പേരിൽ നടപടി

ഒമ്പത് കാർഡുടമകളുടെ പേരിൽ നടപടി

കൊയിലാണ്ടി : താലൂക്ക് സപ്ലൈ ഓഫീസർ വി.പി. രാജീവന്റെ നേതൃത്വത്തിൽനടന്ന പരിശോധനയിൽ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശംവെച്ച ഒമ്പത് റേഷൻ കാർഡുടമകളുടെ പേരിൽ നിയമനടപടി സ്വീകരിച്ചു. പെരുമാൾപുരം, പള്ളിക്കര, കീഴൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. 40-ഓളം വീടുകളിൽ പരിശോധന നടന്നു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അനർഹമായി കാർഡുകൾ കൈവശം വെക്കുന്നവരിൽനിന്ന് പിഴയും വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോളവിലയും ഈടാക്കും.