കനത്തമഴയില്‍ ദേശീയ പാതയോരത്ത് വെള്ളക്കെട്ട്

കനത്തമഴയില്‍ ദേശീയ പാതയോരത്ത് വെള്ളക്കെട്ട്

കൊയിലാണ്ടി : ദേശീയ പാതയോരത്ത്  വെള്ളം കെട്ടി നില്‍ക്കുന്നത് വാഹന ഗതാഗതത്തിന് തടസ്സമാകുന്നു. കൊയിലാണ്ടി ടൗണിന്റെ തെക്ക് ഭാഗത്താണ് വെള്ളം കെട്ടി നില്‍ക്കുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിച്ച് കാല്‍നടയാത്രക്കാരുടെ ശരീരത്തിലേക്കാണ് എത്തുക. റോഡിന്റെ വശം താഴ്ന്ന് കിടക്കുന്നതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ കാരണം. ഇവിടെ ഓവുചാലുമില്ല. കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡിലും കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.