പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ സയിദ് മരണപ്പെട്ടു

പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ സയിദ് മരണപ്പെട്ടു

വടകര : പുതുപ്പണം പുത്തന്‍നടപ്പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ സയിദ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സയിദ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ കുറ്റിയാടിപ്പുഴയുടെ കൈവഴിയായ പുത്തന്‍നടപ്പുഴയില്‍ മുങ്ങിപ്പോയത്. നാട്ടുകാരായ യുവാക്കള്‍  രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായി പുഴയില്‍ നിന്നെടുത്ത സയിദിനെ ഉടന്‍ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രതീക്ഷക്ക് വകയുണ്ടെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഇന്നു രാവിലെ മരണ വാര്‍ത്ത എത്തിയത്. 

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തീര്‍ത്തും അവശനായിരുന്ന സയിദിന് നാഡി ഇടിപ്പ് ഉണ്ടെന്ന അറിഞ്ഞതോടെ ഏവര്‍ക്കും ആശ്വാസമായി. ശ്വാസകോശത്തില്‍ കയറിയ ചെളി നീക്കം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ മരണാസന്നനായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായാണ് കരുതിയത്. പുലര്‍ച്ചെയോടെ സ്ഥിതി വഷളാവുകയായിരുന്നു. പുതുപ്പണം നല്ലാടത്ത് ക്ഷേത്രത്തിനു സമീപം കണ്ണങ്കണ്ടിയില്‍ ഉമറിന്റെ മകനായ സയിദ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.