മന്ത്രി എ.കെ ശശീന്ദ്രന്​ നേരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി

മന്ത്രി എ.കെ ശശീന്ദ്രന്​ നേരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി

കോഴിക്കോട്​: ഇ-മൊബിലിറ്റിയിൽ കൺസൾട്ടൻസി അനുവദിച്ചതിൽ അഴിമതി ആരോപിച്ച്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി. കുരുവട്ടൂരിലെ മച്ചക്കുളത്താണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ ലാത്തിചാർജ്​ നടത്തിയാണ്​ മന്ത്രിക്ക്​ വഴിയൊരുക്കിയത്​.
ലാത്തിചാർജിൽ യൂത്ത്​ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ റിയാസ്,​ കെ.എസ്​.യു ജില്ലാ സെക്രട്ടറി സനൂജ്,​ ശ്രീകേഷ്​ നടമ്മൽ, അനൂപ്​ എന്നിർക്ക്​ പരിക്കേറ്റു. ഇവരെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.  ഇ-മൊബിലിറ്റിയിൽ കൺസൾട്ടൻസി അനുവദിച്ചത്​ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തിയിരുന്നു.