ഒരു ടിബി ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പെന്‍ഡ്രൈവ് ഇന്ത്യൻ വിപണിയിൽ   

ഒരു ടിബി ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പെന്‍ഡ്രൈവ് ഇന്ത്യൻ വിപണിയിൽ   

രു ടെറാബൈറ്റ് (ടിബി) സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി-സ്മാര്‍ട്ട്‌ഫോണ്‍ പെന്‍ഡ്രൈവ് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 

സെക്കന്‍ഡില്‍ 150 എംബിവരെ വേഗമുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്. 13,259 രൂപയാണ് വില.  സ്മാര്‍ട്ട്‌ഫോണ്‍, ടാബ്, ലാപ്‌ടോപ്, ഡെസ്‌ക് ടോപ്പ് എന്നിവയുമായി പരസ്പരം ഡാറ്റകൈമാറാന്‍ ശേഷിയുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്.അതിവേഗ ഡാറ്റ കൈമാറ്റത്തിന്‌ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുള്ളവയാണ് ഇപ്പോള്‍ ഇറങ്ങുന്ന 40 ശതമാനം സ്മാര്‍ട്ട്‌ഫോണുകളിലുമുള്ളത്.സാന്‍ഡിസ്‌ക് മെമ്മറി സോണ്‍ ആപ്പ് പ്രീലോഡ് ചെയ്തിട്ടുള്ളതാണ് പെന്‍ഡ്രൈവ്. ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വിവിധ ഡിവൈസുകള്‍ തിരിച്ചറിയാന്‍ പെന്‍ഡ്രൈവിനാകും.ഫോട്ടോ, വീഡിയോ, കോണ്‍ടാക്‌സ്, സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയവയുടെ ബായ്ക്കപ്പിന് ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. ജൂലായ് നാലുമുതല്‍ ആമസോണില്‍ പെന്‍ഡ്രൈവ് ലഭ്യമാകും.