ഇന്ധന വില വർധനവിനെതിരെ ജനതാദൾ പ്രതിഷേധം

ഇന്ധന വില വർധനവിനെതിരെ ജനതാദൾ പ്രതിഷേധം

ഓർക്കാട്ടേരി : പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ചു ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓർക്കാട്ടേരി ശാഖയുടെ മുമ്പിൽ ധർണ നടത്തി. ജനതാദൾ എസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി എൻ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിരൺജിത്ത് പി,വലിയാണ്ടി നാണു , എസ് വി ഹരിദേവ്, പുനത്തിൽ സതീശൻ, ത്യാഗരാജൻ കെ പി എന്നിവർ സംസാരിച്ചു.