കഞ്ചാവ് ചെടികളുമായി അറസ്റ്റിലായ ഗൃഹനാഥന്‍ റിമാന്റില്‍

കഞ്ചാവ് ചെടികളുമായി അറസ്റ്റിലായ ഗൃഹനാഥന്‍ റിമാന്റില്‍

നാദാപുരം: വീടിന്റെ ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി അറസ്റ്റിലായ ഗൃഹനാഥന്‍ റിമാന്റില്‍. കടമേരിക്കടുത്ത കീരിയങ്ങാടിയില്‍ കല്ലിങ്ങല്‍ കുനിയില്‍ ബഷീറിനെയാണ് (45) റിമാന്റ് ചെയ്തത്.  നാദാപുരം സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ്  11 കഞ്ചാവ് ചെടികളുമായി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ എ.ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐ യുടെ നേതൃത്വത്തിലുള്ള സംഘം ബഷീറിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. മൂന്ന് മാസത്തിലധികം വളര്‍ച്ചയുള്ളതും ഒന്നര മീറ്ററിലധികം ഉയരമുള്ളതുമാണ് കഞ്ചാവ് ചെടികള്‍. പ്രതിയുടെ കുടുംബവും ഈ വീട്ടിലാണ് കഴിയുന്നത്. നാദാാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു