ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക നിയമനം

നാദാപുരം : നാദാപുരം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, അറബിക്‌, ഹിന്ദി എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ ജൂലായ് ഒന്നിന്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ രണ്ടിന്. സൈക്കോളജി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ് എന്നിവയുടെ ഇന്റർവ്യൂ മൂന്നിന്. രാവിലെ 10 മണിക്കാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ- 04962561000.