പ്രവാസികള്‍ക്ക് കൈത്താങ്ങായി ആറ് ശതമാനം പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുമെന്ന് മന്ത്രി എ കെ ബാലന്‍

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി പിന്നോക്ക വികസന കോര്‍പ്പറേഷന്‍ 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. നാദാപുരത്ത് സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജില്ല ഉപകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കുറഞ്ഞ പലിശയില്‍ പെട്ടെന്ന് തന്നെ വായ്പ ലഭിക്കുന്ന സ്ഥാപനമാണ് കെഎസ്ബിസിഡിസി. മത ന്യൂന പക്ഷങ്ങളാണ് ഗുണഭോക്താക്കള്‍ യുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാനും കുടുംശ്രീ സംരഭകര്‍ക്ക് മൂന്ന് കോടി രൂപ വരെ ലോണുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വടകര താലൂക്കിലെ പിന്നോക്ക / ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജന വിഭാഗത്തിന് ഓഫീസിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്താം .നാദാപുരം ഗവ. യു പി സ്‌കൂളിന് സമീപത്തെ ബില്‍ഡിംഗിലാണ് ഓഫീസ്
.ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ ,പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, കെ എസ് ബി സി ഡി സി മാനേജിങ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് ബി സി ഡി സി ചെയര്‍മാന്‍ ടി കെ സുരേഷ് സ്വാഗതം പറഞ്ഞു.