ഓർമമരം നട്ടു

ഓർമമരം നട്ടു
മേപ്പയ്യൂരിലെ ടീം ലക്ഷ്യയുടെ നേതൃത്വത്തിൽ ഓർമമരം നടുന്നു

 

 

 

മേപ്പയ്യൂർ : ഗൽവാൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച ധീര ജവാൻമാരുടെ ഓർമയ്ക്കായി മേപ്പയ്യൂരിലെ ടീം ലക്ഷ്യ ഓർമമരം നട്ടു.

 

കാർഗിൽ യുദ്ധത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ജവാൻ പി.കെ.എം. സുരേഷ് കുമാർ മൈത്രി നഗറിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.കെ. അനീഷ് അധ്യക്ഷനായി. പി. രവീന്ദ്രൻനായർ പ്രഭാഷണം നടത്തി. രവീന്ദ്രൻനായർ, പി. ഗംഗാധരൻ ഇളമ്പിലശ്ശേരി, സുജിത്ത് കുമാർ, പറമ്പാട്ട് ബാബുരാജ്, രാജഗോപാലൻ, എൻ.എം. വിനോദൻ, എൻ.കെ. സന്തോഷ്, സി. അനൂപ് എന്നിവർ പ്രസംഗിച്ചു.