മേയ് മാസത്തില്‍ മാരുതി വിറ്റഴിച്ചത് 18,539 വാഹനങ്ങള്‍

മേയ് മാസത്തില്‍ മാരുതി വിറ്റഴിച്ചത് 18,539 വാഹനങ്ങള്‍

ലോക്ക്ഡൗണിനുശേഷം ഇന്ത്യയിലെ വാഹന വിപണിയില്‍ നേട്ടമുണ്ടാക്കി മാരുതിയുടെ മേയ് മാസത്തെ വില്‍പ്പന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ വില്‍പ്പന ആരംഭിച്ച മാരുതി മേയ് മാസത്തില്‍ 18,539 വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. ഇതില്‍ 13,865 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെത്തിയത്.

മാര്‍ച്ച്‌ മാസത്തിന്റെ അവസാനത്തിലാണ് രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പോലും ഈ മാസം 83,742 വാഹനങ്ങള്‍ മാരുതിയില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്നു. വാഹനങ്ങള്‍ ബുക്കു ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കാര്യക്ഷമമാക്കുകയും മികച്ച ബുക്കിങ്ങ് ലഭിക്കുകയും ചെയ്തത് വരും മാസങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേയ് മാസത്തില്‍ മാരുതിയുടെ പ്ലാന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം.