വെൽഫെയർ പാർട്ടി ധർണ നടത്തി 

വെൽഫെയർ പാർട്ടി ധർണ നടത്തി 

മാഹി: പ്രവാസികളുടെ തിരിച്ചു വരവിന് കോവിഡ്‌ - സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ വെൽഫെയർ പാർട്ടി ധർണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് തലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുന്നോൽ ബസ്സാറിൽ ധർണ മണ്ഡലം സിക്രട്ടറി സി പി അഷറഫ്‌ ഉദ്ഘാടനം ചെയ്തു. റഹൂഫ്‌ മാഹി സ്വാഗതം പറഞ്ഞു. പി കെ വി സാലി, അഹമ്മദ്‌ ചാലക്കര, എ പി അഷ്ക്കർ എന്നിവർ നേതൃത്വം നൽകി. എ പി അർഷാദ് നന്ദി പറഞ്ഞു.