ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി നാളെ മുതല്‍ പുനരാരംഭിക്കും

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി നാളെ മുതല്‍ പുനരാരംഭിക്കും

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും. ഓണ്‍ലൈനായായിരിക്കും ടെസ്റ്റ് നടത്തുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് കമ്പ്യൂട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കാം.
ഓണ്‍ലൈനായി തന്നെ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുകയും പ്രിന്റ് എടുത്തു ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും. ആറ് മാസം തികയുമ്പോള്‍ ഓണ്‍ലൈന്‍ ആയിത്തന്നെ പുതുക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.