കുവൈത്തിൽ മലയാളി വീട്ടമ്മ കോവിഡ്‌ ബാധിച്ച്  മരിച്ചു   

കുവൈത്തിൽ മലയാളി വീട്ടമ്മ കോവിഡ്‌ ബാധിച്ച്  മരിച്ചു   

കുവൈറ്റ്: സന്ദർശന വിസയിലെത്തിയ മലയാളി വീട്ടമ്മ  കോവിഡ്‌ ബാധിച്ച്   മരിച്ചു    കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ പെണ്ണമ്മ ഏലിയാമ്മ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരിയിൽ  സന്ദർശന വിസയിൽ മകൾക്കൊപ്പം കുവൈറ്റിൽ എത്തിയതായിരുന്നു. പരേതനായ വർഗീസ് അലക്സാണ്ടർ ആണ് ഭർത്താവ്. മകൾ: മോനി. മരുമകൻ; ജോസ്മോൻ.