കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും

കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും

കുറ്റ്യാടി : പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയെങ്കിലും വീണ്ടും കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടിയിൽ നിയന്ത്രണം ശക്തമാക്കാൻ പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണ.

ടൗണിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. വാർഡടിസ്ഥാനത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് ടീം സജ്ജമാക്കാനും ക്വാറന്റീൻ കേന്ദ്രങ്ങളിൽ സജീവമായി ഇടപെടാനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി. എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.സി. ബിന്ദു, പി.സി. രവീന്ദ്രൻ, വി.പി. മൊയ്തു, കെ.പി. അബ്ദുൾ മജീദ്, കെ.ടി. അബ്ദുറഹ്മാൻ, വി.പി. മൊയ്തു, വി. ബാലൻ, എ.വി. സുരേന്ദ്രൻ, സെക്രട്ടറി ഷാജി എം. സ്റ്റീഫൻ, ഒ. ബാബു എന്നിവർ പങ്കെടുത്തു.