കുടുംബശ്രീ ചെയർപേഴ്സണിനെതിരേ ഭീഷണി മുഴക്കിയ യുവാവിന്റെ പേരിൽ കേസ്

കുടുംബശ്രീ ചെയർപേഴ്സണിനെതിരേ ഭീഷണി മുഴക്കിയ യുവാവിന്റെ പേരിൽ കേസ്

പാറക്കടവ് : ചെക്യാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണിനെതിരേ ഭീഷണിയും അസഭ്യവർഷവും നടത്തിയതിന് യുവാവിന്റെപേരിൽ കേസ്. ലീഗ് പ്രവർത്തകനായ വട്ടച്ചാംകണ്ടി സലീമിന്റെ (40)പേരിലാണ്‌ വളയം പൊലീസ് കേസെടുത്തത്.

സി.ഡി.എസ്. ചെയർപേഴ്സൺ ജെ.കെ. മഹിജ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡിൽ തടഞ്ഞുനിർത്തി സലീം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുവെന്നാണ് മഹിജ പോലീസിന് പരാതി നൽകിയത്. സലീമിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സി.പി.എം. ചെക്യാട് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.