സാങ്കേതിക സർവകലാശാല  പരീക്ഷകൾ മാറ്റി

സാങ്കേതിക സർവകലാശാല  പരീക്ഷകൾ മാറ്റി

സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക്  കമ്മിറ്റി പിന്നീട് തീരുമാനിക്കും.സാങ്കേതിക സർവകലാശാല പരീക്ഷാസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കൊവിഡ് കേസുകൾ വർധിക്കുകയും സമ്പർക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി.