മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയിൽ ഗതാഗത തടസ്സം

മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയിൽ ഗതാഗത തടസ്സം

കോഴിക്കോട്​: ​വെള്ളിമാടുകുന്ന് ഈസ്​റ്റ്​ മൂഴിക്കൽ പാലത്തിന്​ സമീപം മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയിൽ ഗതാഗത തടസ്സം. റോഡരികിൽ നിന്നിരുന്ന വാകമരമാണ്​ വീണത്​. അ​​​ഞ്ചോളം വൈദ്യുതി തുണുകളും മരം വീണ്​ തകർന്നു. വൈദ്യുതി തൂണുകൾക്കിടയിൽപ്പെട്ട രണ്ട്​ ബൈക്ക്​ യാത്രികർക്ക്​ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്​ച മുമ്പ്​ തന്നെ മരം അപകടാവസ്ഥയിലായിരുന്നുവെന്ന്​ നാട്ടുകർ ഫയർ​േ​ഫാഴ്​സിനേയും ബന്ധപ്പെട്ട അധികൃതരേയും അറിയിച്ചിരുന്നു. തുടർന്ന്​ ഫയർഫോഴ്​സെത്തി മരത്തി​​​െൻറ ചില്ലകൾ വെട്ടി​മാറ്റുകയും ചെയ്​തിരുന്നു.  കഴിഞ്ഞ ദിവസം മരത്തിന്റെ  ഒരു ചില്ല വൈദ്യുതി ലൈനിൽ തട്ടിയതായി നാട്ടുകാർ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ്​ ആക്ഷേപം. നാട്ടുകാരും ഫയർഫോഴ്​സും പൊലീസും ചേർന്ന്​ മരം മുറിച്ച്​ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.