ആത്മഹത്യ ചെയ്തയാള്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു; ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പോലീസുകാര്‍ നിരീക്ഷണത്തില്‍

ആത്മഹത്യ ചെയ്തയാള്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു; ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പോലീസുകാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്:  രണ്ട് ദിവസം മുമ്പ് വീട്ടില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്.

ഇരുപത്തിയേഴിന് ഉച്ചയോടെയാണ് വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന്‍ (68) എന്നയാള്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. പി.ടി. ഉഷ റോഡിലെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇയാളുടെ ഫലം ഇന്ന് വന്നു. പോസിറ്റീവായതോടെയാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടത്.

അതെ സമയമേ എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കോവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍നിന്നും  മറ്റും  ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.