കോഴിക്കോട് ജ്വല്ലറി കെട്ടിടത്തില്‍ തീപിടിത്തം

കോഴിക്കോട് ജ്വല്ലറി കെട്ടിടത്തില്‍ തീപിടിത്തം

കോഴിക്കോട്: പൊറ്റമ്മലില്‍ അപ്പോളോ ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിനുള്ളില്‍  കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചുവെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകട കാരണം വെളിവായിട്ടില്ല. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് ബൈക്കും മൂന്ന് കാറും കത്തി നശിച്ചു എന്നാണ് വിവരം.