വളയിട്ട കൈകളുടെ കരുത്ത്; കുളംനിർമാണം അവസാനഘട്ടത്തിൽ

വളയിട്ട കൈകളുടെ കരുത്ത്; കുളംനിർമാണം അവസാനഘട്ടത്തിൽ
തുവക്കോട് തൊഴിലുറപ്പ് തൊഴിലാളികൾ നിർമിക്കുന്ന കുളം

കൊയിലാണ്ടി : ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമിക്കുന്ന കുളം അവസാന ഘട്ടത്തിലേക്ക്. നാലാം വാർഡിൽ തുവക്കോടാണ് കുളം നിർമിക്കുന്നത്. ആറ് മീറ്റർ നീളവും, അഞ്ച് മീറ്റർ വീതിയുമുള്ള കുളത്തിന്റെ ആഴം രണ്ട് മീറ്റർ ആണ്. സി.ഡി.എസ്. മെമ്പർ ലിജിഷ മലയിൽ, മേസ്തിരി ഷീബ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.