നന്തി ടോൾബൂത്ത് പൊളിച്ചുമാറ്റണമെന്ന് എ.ഐ.വൈ.എഫ്

നന്തി ടോൾബൂത്ത് പൊളിച്ചുമാറ്റണമെന്ന് എ.ഐ.വൈ.എഫ്
നന്തി ടോൾബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലംകമ്മിറ്റി നടത്തിയ പ്രതിഷേധം

കൊയിലാണ്ടി : ദേശീയപാതയിൽ അപകടത്തിനിടയാക്കുന്ന നന്തി ടോൾബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലംകമ്മിറ്റി പ്രധിഷേധ പരിപാടി നടത്തി.

ടോൾ ബൂത്തിന്റെ കാലാവധി കഴിഞ്ഞതോടെ വൈദ്യുത വെളിച്ചമോ മറ്റു മുന്നറിയിപ്പുകളോയില്ല. ടോൾ ബൂത്തിന് ഇരുവശവുമുള്ള വരമ്പുകൾ അറിയാതെ വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിനിരയാവുന്നത്.

മണ്ഡലം സെക്രട്ടറി സുമേഷ് ഡി. ഭഗത് ഉദ്ഘാടനം ചെയ്തു. എ.ടി. വിനീഷ് അധ്യക്ഷനായി. എം.കെ. ബിനു, അക്ഷയ് പാറക്കാട്, സനത് കെ. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.