ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകൾ  ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്.ലഹരിയുടെ ഉപയോഗം ജീവിതം തകര്‍ക്കുമ്ബോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുകയാണ് ഈ ദിനം.
ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം വളര്‍ന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളും ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളുമാണെന്നുള്ളതും ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്.കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ലഹരിയെ സമൂഹത്തില്‍ നിന്നും അകറ്റാം..