സ്വർണം കുതിക്കുന്നു; പവന്റെ വില 36,000 രൂപയിലേക്ക്

സ്വർണം കുതിക്കുന്നു; പവന്റെ വില 36,000 രൂപയിലേക്ക്

സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ചു. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്. 4490 രൂപയാണ് ഗ്രാമിന്. 

ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. 

കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വില വർധിക്കാൻ കാരണം.