ഗോ​കു​ലം ​കേരള മു​ൻ അ​സി. കോ​ച്ച് ​ കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചു

ഗോ​കു​ലം ​കേരള മു​ൻ അ​സി. കോ​ച്ച് ​ കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചു

ഗോ​കു​ലം കേ​ര​ള മു​ൻ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ച്​ ഈ​ജി​പ്​​തു​കാ​ര​നാ​യ മു​ഹ​മ്മ​ദ്​ അ​ലൗ​ഷ്​ (44) കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ചു. ഗോ​കു​ല​ത്തി​​ന്റെ  അ​ര​ങ്ങേ​റ്റ സീ​സ​ൺ ആ​യ 2017-18ൽ ​ബി​നോ ജോ​ർ​ജി​​ന്റെ  സം​ഘ​ത്തി​​ൽ അം​ഗ​മാ​യി​രു​ന്നു. ആ​ദ്യ സീ​സ​ണി​നു​ശേ​ഷം ക്ല​ബ്​ വി​ട്ട അ​ലൗ​ഷ്​ നി​ല​വി​ൽ ഈ​ജി​പ്​​ഷ്യ​ൻ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ്​ ടാ​ൻ​റ എ​സ്.​സി​യു​ടെ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​റാ​ണ്. ലി​ബി​യ, ഇ​റാ​ഖ്, അ​ൽ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ല​ബു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ലൗ​ഷോ​യു​ടെ മാ​താ​വും കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു.