ഇഞ്ചി ഉപയോഗിച്ച്‌ താരനെ തുരത്താം

ഇഞ്ചി ഉപയോഗിച്ച്‌ താരനെ തുരത്താം

ഷധ ഗുണങ്ങള്‍ നിരവധി ഉണ്ട് ഇഞ്ചിക്ക് . ഔഷധ ഗുണം മാത്രമല്ല ഭക്ഷണവസ്തുക്കളുടെ രുചി കൂട്ടാനും ഇഞ്ചി ഉപയോഗിക്കുന്നു. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഇഞ്ചി പല അസുഖങ്ങളും മാറ്റാന്‍ സഹായിക്കുന്നും.എന്നാല്‍ നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണത്തിന് ഇത് ഏറെ സഹായിക്കുമെന്ന് എത്രപേര്‍ക്കറിയാം. പ്രത്യേകിച്ചും മുടിയിലെ താരനും മറ്റും പോകാന്‍. താരന്‍ പലരേയും അലട്ടുന്ന ഒന്നാണ്. വരണ്ട ശിരോചര്‍ം മുതല്‍ വെള്ളത്തിന്റെ പ്രശ്നങ്ങള്‍ വരെ ഇതിനുള്ള കാരണങ്ങളാകാം. മുടിയിലെ താരന്‍ കളയുന്നതിന് കെമിക്കലടങ്ങിയ പല ഘടകങ്ങളുമുണ്ടെങ്കിലും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഇഞ്ചി പല വിധത്തിലും മുടിയിലെ താരനൊരു പരിഹാരമാണ്. താരനുണ്ടാകുന്നത്‌ ഫംഗല്‍ ബാധ കൊണ്ടാണ്. ഇഞ്ചി ഫംഗല്‍ ബാധകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ ഉത്തമമാണ്. ഇതിലെ മഗ്‌നീഷ്യം, പൊട്ടാസ്യം, അമിനോആസിഡ്, ഫാറ്റി ആസിഡുകള്‍, കാല്‍സ്യം എന്നിവ ശിരോചര്‍മത്തിന് ഉറപ്പു നല്‍കി മുടി കൊഴിഞ്ഞു പോകാതെ സംരക്ഷിയ്ക്കുന്നു. താരനു മാത്രമല്ല, രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുന്നതുകൊണ്ട് മുടിയുടെ വളര്‍ച്ചയ്ക്കും ശിരോചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നതിനും ഇഞ്ചി നല്ലതാണ്.