ഇ-ലൈറ്റ് അസോസിയേറ്റ്‌സ് റഷീദ് അലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പിച്ചു.

അലങ്കാരവിളക്കുകളുടെ നിറശോഭയുമായി കുറ്റ്യാടിയില്‍ ഇതാ ഇ-ലൈറ്റ് നിങ്ങള്‍ക്കരികിലേക്ക്. പാലേരി പാറക്കടവില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ ഇ-ലൈറ്റ് അസോസിയേറ്റ്‌സ് നാടിനു സമര്‍പിച്ചു.  പാലേരി പാറക്കടവ് മഹല്ല്് പ്രസിഡന്റ് എ.കെ.അഹമ്മദ് ആദ്യവില്‍പന ഏറ്റുവാങ്ങി. പ്രൗഢിയുടെ അഭിമാന മുഹൂര്‍ത്തങ്ങള്‍ക്കു വര്‍ണഭംഗി ചാര്‍ത്തുവാന്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഫാന്‍സി ലൈറ്റുകള്‍, എല്‍ഇഡി പാനല്‍, ഇലക്ട്രിക്കല്‍സ്, സാനിറ്ററി, ബാത്ത് റൂം, ഫിറ്റിംഗ്‌സ്, സി.പി.ഫിറ്റിംഗുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രണ്ടു വര്‍ഷം മുമ്പ് പെരിങ്ങത്തൂരില്‍ തുടങ്ങിയ ഇ-ലൈറ്റ്‌സ് അസോസിയേറ്റ്‌സിന്റെ സഹോദര സ്ഥാപനമാണിത്.  ചടങ്ങില്‍ ഇ-ലൈറ്റ് അസോസിയേറ്റ്‌സ് എംഡി എ.പി.ജമാല്‍, ഡയരക്ടര്‍മാരായ കെ.പി.നാസര്‍, മാണിക്കോത്ത് അബ്ദുസമദ്, വി.എം.സുബൈര്‍, പി.കെ.അഷ്‌റഫ്, കെ.പി.അബൂബക്കര്‍, എം.നാസര്‍ എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇമ്പമൂറുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള മേള അരങ്ങേറി.