മോദി സര്‍ക്കാറിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി

രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് ദിനംപ്രതി എണ്ണ വില വര്‍ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന മോദി സര്‍ക്കാറിനെതിരെ വിദ്യാര്‍ത്ഥി ജനത വടകര മണ്ഡലം കമിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. സമരം എല്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി എം ' കെ.ഭാസ്‌ക്കരന്‍ ഉല്‍ഘാടനം ചെയ്തു. 
സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത മണ്ഡലം പ്രസിഡന്റ് അതുല്‍.ടി.പി.അധ്യക്ഷത വഹിച്ചു. സഹജഹാസന്‍.നിപിന്‍കാന്ത്, അതുല്‍ സുരേന്ദ്രന്‍, ദിപു കളരിക്കണ്ടി, ആഷിക് ശിവ, അക്ഷയ ആര്‍.കെ,  അഭിനവ് കെ.പി, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. ജിതിന്‍ ചോറോട് നന്ദി പറഞ്ഞു.