ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ദമാം: ഗള്‍ഫില്‍ ഇന്ന് ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കായംകുളം ചിറക്കടവം പാലത്തിന്‍ കീഴില്‍ പി.എസ്.രാജീവ് (53) ദമാമില്‍ വെച്ചാണ് മരിച്ചത്.  ഇന്നലെ ഗള്‍ഫില്‍ ആറു മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 278 ആയി.