അതിഥിതൊഴിലാളികളെ സ്‌കൂളിൽ താമസിപ്പിച്ചതായി പരാതി

അതിഥിതൊഴിലാളികളെ സ്‌കൂളിൽ താമസിപ്പിച്ചതായി പരാതി

കുറ്റ്യാടി : രാജസ്ഥാനിൽനിന്നെത്തിയ തൊഴിലാളികൾക്ക് കായക്കൊടി എ.എം.യു.പി. സ്കൂളിൽ താമസസൗകര്യമൊരുക്കിയതായി പരാതി. സ്കൂൾ അധികൃതരേയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാതെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് അതിഥിതൊഴിലാളികളെ ഒരുരാത്രി സ്കൂളിൽ താമസിപ്പിച്ചതെന്നാണ് ആരോപണം ഉന്നയിച്ചത്.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അശ്വതി പറഞ്ഞു. കായക്കൊടി എ.എം. യു.പി. സ്കൂളിൽ അതിഥി തൊഴിലാളികൾക്ക് ക്വാറന്റീൻ സൗകര്യമൊരുക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല.

കോവിഡ് പ്രതിരോധപ്രവർത്തനം ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് കൃത്യമായി നടക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കേണ്ടത് അവരെ കൊണ്ടുവരുന്ന കരാറുകാരാണെന്നും പ്രസിഡന്റ് പ്രതികരിച്ചു. ‌